ആശ്വാസജയത്തോടെ ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് ജയത്തോടെയാണ് രാജസ്ഥാന്‍ മടങ്ങുന്നത്. ഈ സീസണിലെ അവസാന സ്ഥാനം ഒഴിവാക്കാനുള്ള മത്സരത്തില്‍ രാജസ്ഥാന് ജയം അനിവാര്യമായിരുന്നു. ഒരു മത്സരം കൂടി ബാക്കിയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പത്താം സ്ഥാനത്ത് നിന്ന് രാജസ്ഥാനൊപ്പമെത്താന്‍ ഒരവസരം കൂടിയുണ്ട്. അര്‍ധസെഞ്ച്വറി നേടിയ രാജസ്ഥാന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയാണ് ടോപ് സ്‌കോറര്‍. 41 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സജ്ഞു സാംസണും നിരാശപ്പെടുത്തിയില്ല.