വൈഭവിന്റെ വെടിക്കെട്ടിന് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലും മാറ്റമില്ല. സിക്സുകളിലും ഫോറുകളിലും ആ വൈഭവം യുഎഇ അനുഭവിച്ചറിഞ്ഞു.മത്സരത്തിൽ ഇന്ത്യ എ ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 32 പന്തിലാണ് സെഞ്ചറി നേടിയത്.
ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് വൈഭവ് കുറിച്ചത്.
42 പന്തിൽ 144 റൺസെടുത്താണ് താരം പുറത്തായത്.15 സിക്സറുകളും 11 ഫോറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ അസാമാന്യ ഇന്നിങ്സ്. നേരിട്ട, മൂന്നാം പന്തിൽ തന്നെ ഫോറടിച്ച തുടങ്ങിയ വൈഭവ്, പിന്നീട് പന്തിനെ നിലംതൊടാൻ സമ്മതിച്ചില്ല. യുഎഇ ബോളർമാർക്കും ഫീൽഡർമാർക്കും വെറുതെ നോക്കിനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.
ഈ വർഷമാദ്യം, ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. സെഞ്ചറിക്കു ശേഷവും ‘അടി’ തുടർന്ന വൈഭവ്, 13–ാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്കോർ 195 റൺസിലെത്തിയിരുന്നു.
വൈഭവിന്റെ ബാറ്റിംഗ് നിമിഷങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം