Share this Article
KERALAVISION TELEVISION AWARDS 2025
ഐപിഎൽ രണ്ടാം ക്വാളിഫയർ: മുംബൈ ഇന്ത്യൻസ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും
cricket

ഐപിഎല്‍ ക്രിക്കറ്റിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.  പഞ്ചാബ് ആദ്യ കീരീടം ലക്ഷ്യമിടുമ്പോള്‍ ആറാം കീരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റിരുന്നു. മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററില്‍ 20 റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് രണ്ടാം ക്വാളിഫയറിന് അര്‍ഹത നേടിയത്. ഇന്ന് ജയിക്കുന്നവര്‍ ചൊവ്വാഴ്ച ബംഗളൂരുവുമായി ഫൈനല്‍ കളിക്കും. മഴമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ സീസണില്‍ ഇന്ന് നടക്കുന്ന മത്സരത്തിലും മഴ വില്ലനാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories