Share this Article
News Malayalam 24x7
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക്
cricket

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം രണ്ട് സെഞ്ച്വറികളുമായി ഇന്ത്യന്‍ ടീം 364 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് റണ്‍സിന് ലീഡ് നേടിയിരുന്നു. ഇതോടെ 371 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം കളി അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ സാക് ക്രോളി (12*), ബെന്‍ ഡക്കറ്റ് (9*) എന്നിവരാണ് ക്രീസില്‍. ഇന്ന് അവസാന ദിനം മത്സരത്തിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സാണ് വേണ്ടത്. പേസിനെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ ബുമ്രയും ഹര്‍ഷിത് റാണയും ഓള്‍ റൗണ്ടര്‍ മുഹമ്മദ് സിറാജും അടക്കമുള്ള ബൗളിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories