ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് പാകിസ്താന്‍ യുഎഇയെ നേരിടും. രാത്രി എട്ടുമണിക്ക് ദുബായിലാണ് മത്സരം. ഇതുവരെ രണ്ട് മത്സരങ്ങള്‍ കളിച്ച പാകിസ്താന്‍ ഒമാനെതിരെ ജയിച്ചപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ ഫോര്‍ സാധ്യതകള്‍ സജീവമാക്കാന്‍ സല്‍മാന്‍ അലി ആഘ നയിക്കുന്ന ടീമിന് ജയം അനിവാര്യമാണ്. നേരത്തെ ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് യുഎഇയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.