Share this Article
News Malayalam 24x7
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം; മെഡൽ നേട്ടത്തോടെ വിരമിച്ച് പി ആർ ശ്രീജേഷ്
വെബ് ടീം
posted on 08-08-2024
1 min read
india-defeated-spain-2-1-to-win-the-bronze-medal

പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്.മലയാളികളുടെ അഭിമാനവും ഇതിഹാസ താരവുമായ പിആര്‍ ശ്രീജേഷിന്റെ നിർണായക സേവുകളും കണ്ട വെങ്കല മെഡൽ പോരാട്ട വിജയത്തോടെ  വിരമിക്കൽ അവിസ്മരണീയമാക്കാനും കഴിഞ്ഞു.

ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്.

കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories