തിരുവനന്തപുരം:ഗ്രീൻഫീൽഡിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടന്നു. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണുക സിംഗ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്.കാര്യവട്ടത്ത് റെക്കോർഡ് നേട്ടവുമായി ദീപ്തി ശർമ്മ. ട്വന്റി-20 യിൽ150 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമായി ദീപ്തി ശർമ്മ, വനിതാ ടി 20 വിക്കറ്റ് വേട്ടക്കാരിൽ ഓസീസിൻ്റെ മേഗൻ ഷൂട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു (151 വിക്കറ്റുകൾ)
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.