വിരാട് കോലി വിരമിച്ചു. പ്രഖ്യാപനം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ് കോലി വിരമിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം. ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന്, സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കോലി വിരാമമിട്ടത്.