Share this Article
News Malayalam 24x7
സൗദി ലീഗില്‍ റൊണാള്‍ഡോയുടെ വണ്ടര്‍ഗോൾ; അല്‍ നസ്റിന് ജയം
വെബ് ടീം
posted on 25-05-2023
1 min read
Cristiano Ronaldo scores a stunner to keep Al Nassr alive in Saudi Pro League title

സൗദി പ്രൊലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടര്‍ ഗോളിൽ അൽ നസ്റിന് ജയം. അൽ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അൽ നസ്ർ തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ ഗുവാൻസയുടെ ഇരട്ടഗോളിൽ ഷബാബാണ് ആദ്യം മുന്നിലെത്തിയത്. ടാലിസ്ക, അബ്ദുറഹ്മാൻ എന്നിവരുടെ ഗോളുകളിലൂടെ അൽ നസ്ർ ഒപ്പമെത്തി.

59ആം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ മൂന്ന് പോയിന്‍റ് പിന്നിൽ രണ്ടാംസ്ഥാനത്താണ് അൽ നസ്ർ. അൽ ഇത്തിഹാദാണ് ഒന്നാംസ്ഥാനത്ത്. അല്‍ നസ്റിന്‍റെ ജയത്തോടെ അല്‍ ഇത്തിഹാദിന് കിരീടം ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories