ഡാര്‍വിനില്‍ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 53 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഡെവാള്‍ഡ് ബ്രെവിസന്റെ സെഞ്ചുറി മികവില്‍ പ്രോട്ടീസ് ഉയര്‍ത്തിയ 219 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 165 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ഓസീസിനായി ടിം ഡേവിഡ് നേടിയ അര്‍ധസെഞ്ചുറി പാഴായി.