Share this Article
KERALAVISION TELEVISION AWARDS 2025
പാരിസ് ഒളിമ്പിക്‌സ്; ആദ്യ മത്സരത്തില്‍ അര്‍ജന്റീനയിക്ക് പരാജയം
Paris Olympics; Defeat for Argentina in the first match

പാരിസ് ഒളിമ്പിക്സ് ഫുട്ബോളിൽ ആദ്യ മത്സരത്തിൽ അര്ജന്റീനയിക്ക് പരാജയം. മൊറൊക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്.അര്ജന്റീനക്ക് അനുവദിച്ച ഗോൾ വാറിന്റെ അടിസ്ഥാനത്തിൽ ഓഫ്‌ സൈഡ് വിളിച്ചതോടെയാണ് മൽസരത്തിൽ മൊറോക്കോ വിജയിച്ചത് 

നാടകീയ രംഗങ്ങൾക്കാണ് മൊറോക്കോ അര്ജന്റീന മത്സരം സാക്ഷ്യം വായിച്ചത്. എക്സ്ട്രാ ടൈമിൽ അര്ജന്റീന നേടിയ സമനില ഗോൾ  ഒന്നര മണിക്കൂറിനു ശേഷം നിഷേധിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫുട്ബോൾ പുറത്തേടുത്ത മൊറോക്കോ ആദ്യ പകുതിയുടെ അവസാന നിമിഷം റഹീമി 

നേടിയ ഗോളിൽ മുന്നിലെത്തി . രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച മൊരോക്കോ 49 ആം മിനുട്ടിൽ റഹീമിയുടെ പേനൽറ്റിയിൽ ലീഡ് ഉയർത്തി.രണ്ട് ഗോളിന് പിന്നിലായതിനു ശേഷം ഉണർന്നു കളിച്ച അര്ജന്റീന സിമിയോണിലൂടെ ആദ്യ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ മെദിനയിലൂടെ അര്ജന്റീന രണ്ടാം ഗോളും നേടി.

എന്നാൽ ഒന്നര മണിക്കൂറിനു ശേഷം വന്ന വാർ വിധിയിൽ ഓഫ്‌ സൈഡ് ആയതിനാൽ മെദിന നേടിയ ഗോൾ നിഷേധിക്കുകയായിരുന്നു. മൂന്ന് മിനുട്ട് മത്സരം വീണ്ടും തുടർന്നു. ഫൈനൽ വിസിൽ വന്നതോടെ മൊരോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം വിജയിച്ചു.

അർജന്റീനയുടെ ഗോൾ വന്നതോടെ ആരാധകർ മൈദാനത്ത് ഇറങ്ങി പ്രശ്നം ഉണ്ടാക്കിയതിനാൽ ആരാധകരെ പുറത്തക്കിയാണ് മത്സരം പുനരാരംഭിച്ചത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories