Share this Article
News Malayalam 24x7
IPLല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍
Sunrisers Hyderabad in IPL final

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍.ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ 175 റണ്‍സ് എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായിരുന്നിടിടും മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ഹൈദരാബാദിന്റെ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടി.ഷഹബാസ് അഹമ്മദും അഭിഷേക് ശര്‍മയും അടങ്ങുന്ന ഹൈദരാബാദിന്റെ സ്പിന്‍ നിരയ്ക്കു മുന്നില്‍ രാജസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല.

ബാറ്റിംഗ് നിരയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന റിയാന്‍ പരാഗ്, ഹിറ്റ്മെയര്‍,റോവന്‍ പവല്‍ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories