https://www.youtube.com/embed/JAuIYFQ3GTk
Share the Article
Union Budget
Latest Videos
Report of Fresh Landslide in Mundakkai, Wayanad
Watch Video വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന കനത്തമഴയിൽ വയനാട് ചൂരൽമല -മുണ്ടക്കൈ മേഖലയിൽ പുന്നപ്പുഴയിൽ ശക്തമായ കുത്തൊഴുക്ക്. ബെയ് ലി പാലത്തിന് സമീപം കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകുന്നത്. മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്നാണ് നിഗമനം. ഉരുൾപ്പൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കൈയിലെ തേയില തോട്ടത്തിൽ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
1 min read
View All
Education Minister Boycotts Ceremony at Raj Bhavan
Watch Video രാജ്ഭവനില്‍ സര്‍ട്ടിഫിക്കറ്റ് ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസമന്ത്രി രാജ്ഭവനില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ വിളക്കുതെളിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനില്‍ നടന്നത്. നേരത്തെ രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലും സമാന സംഭവമുണ്ടായിരുന്നു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അന്ന് പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
1 min read
View All
Other News