ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്വേഷണ ഉദ്യോസ്ഥന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. അന്വേഷണ ഉദ്യോസ്ഥനായ ക്രൈംബ്രാഞ്ച് എസിപിയാണ് ഹാജരാജയത്. കേസ് ഡയറിയും കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം 17 കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ സൈബര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.