യുഡിഎഫ് ഭരണത്തിൽ വരുമെന്നും അടുത്ത നിയമസഭയ്ക്കുള്ള ഒരു തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്നും ഉമ തോമസ് MLA. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്നും MLA പറഞ്ഞു.
കേസില്‍ അപ്പീല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുന്നത് പരിഗണനയിലുണ്ടെന്നും ഗൂഡാലോചന തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്നും MLA പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് എതിരായ പരാമർശം ദിലീപ് വളച്ചൊടിച്ചതാണെന്നും കാര്യങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും ഉമ തോമസ് MLA ആരോപിച്ചു.