പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി, തന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ കാൽനടയായി യാത്ര ചെയ്തു. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ എന്നും പ്രതിഷേധിക്കുമെന്ന് മന്ത്രി പറഞ്ഞു.