തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചതില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണവുമായി ഹോട്ടല്‍ ഉടമ കെ പി ഔസേപ്പ്. മകനെയും ജീവനക്കാരനെയും SI പിഎം രതീഷ് ക്രൂരമായി മര്‍ദിച്ചു. ഹോട്ടലിലെ തര്‍ക്കം തീര്‍ക്കാന്‍ എസ്‌ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ പോക്‌സോ, വധശ്രമ വകുപ്പുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം പൊലീസുകാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഔസേപ്പ് പറഞ്ഞു. എസ്‌ഐയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.