Share this Article
News Malayalam 24x7
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്: പണം നൽകിയ വിദ്യാർത്ഥികൾ പ്രതികളാകില്ല
kalamassery Polytechnic Ganja Case

കൊച്ചി കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല. സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം കോളജിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ സാങ്കേതിക സർവകലാശാല വിഭാഗം ഉന്നത വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories