സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട് മുതല്‍ കോട്ടയം വരെ 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 3 ദിവസത്തേക്ക് പ്രവേശനം നിരോധിച്ചു. ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയില്‍ മരം കടംപുഴകി വീണ് പലയിടങ്ങളിലും വന്‍ നാശനഷ്ടം. വെള്ളയമ്പലത്തും, രാജ്ഭവന് സമീപവും മരം കടംപുഴകി വീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.