Share this Article
KERALAVISION TELEVISION AWARDS 2025
'വര്‍ണം വാരി വിതറി ലൈറ്റുകളും അതിനുള്ളിലെ സൗഹൃദവും' അണിഞ്ഞൊരുങ്ങി എസ് ബി കോളേജ് മൈതാനം
SB College grounds dressed up with 'colorful lights '

കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നവകേരള സദസ്സിനായി ലൈറ്റിൽ തീർത്ത അലങ്കാര പണികൾ.മരങ്ങളിലും ചുമരുകകളിലുമായി തെളിഞ്ഞു കത്തുന്ന ലൈറ്റുകൾ മിഴി അടക്കാതെയയതോടെ സദസ്സിന് ശേഷവും മൈദാനത്ത് തിരക്കേറി .എസ്ബി കോളേജ് മൈതാനത്തിന്റെ രാവിന് നിറം കറുപ്പല്ലായിരുന്നു. പകൽ മറഞ്ഞതൊടെ  കോളേജ് മൈതാനം പല നിറങ്ങളിൽ  അണിഞ്ഞൊരുങ്ങി. 

ചോരചുകപ്പുള്ള  പ്രവേശന കവാടം മുതൽ പിന്നീടങ്ങോട്ട് ഇരുട്ടിനെ ഓരോ നിറങ്ങളും അപ്രസക്തമാക്കി. ചുവപ്പ്, മഞ്ഞ, പച്ച, നീല, വെള്ള എന്നിങ്ങനെ എൽ ഇ ഡി ലൈറ്റ്റുകൾ മരച്ചില്ലകളിലും ചുമരുകളിലുമായി തെളിഞ്ഞു കത്തി. പകൽ മുഴുവൻ നവകേരള സദസ്സിനായി പ്രവർത്തിച്ച എൻ എസ് എസ് വോളിന്റിർമാർ  പ്രകാശം വിതറിയ മരച്ചുവട്ടിൽ തമാശകളും ഫോട്ടോ എടുപ്പുമൊക്കെയായി ഒത്തുകൂടി 

വിവിധ നിറങ്ങൾക്കിടയിൽ  സൗഹൃത്തിന്റെ ചിരിച മുഖങ്ങൾ കൂടി ചേർന്നത് രാത്രിയെ വീണ്ടും മനോഹരമാക്കി.ഇവിടെ ഒത്തുകൂടിയ വർക്ക് ഓർമകളിൽ സൂക്ഷിക്കാൻ വേഗത്തിൽ കടന്നുപോയ നല്ല നിമിഷങ്ങൾ പല നിറങ്ങളിലായി പ്രകാശിച്ച് ഈ രാത്രി സമ്മാനിച്ചു   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories