നിലമ്പൂരില്‍ ഇന്ന് നിര്‍ണായക തീരുമാനങ്ങളുടെ ദിനം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കില്‍ പി.വി അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ തൃണമൂല്‍ സംസ്ഥാന കമ്മിറ്റി രാവിലെ ചേരും. അന്‍വറില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗവും ഇന്ന് ഉണ്ടാകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം സെക്രട്ടേറിയേറ്റും എല്‍ഡിഎഫ് യോഗവും ഇന്ന് ചേരുന്നുണ്ട്.