കെഎസ്ആര്‍ടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങള്‍ ഇനിമുതല്‍ ചലോ മൊബൈല്‍ ആപ്പില്‍ ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡുകളും മൊബൈല്‍ ആപ്പ് വഴി ചാര്‍ജ് ചെയ്യാനാകും. അച്ചടിച്ച 90,000 കാര്‍ഡുകളില്‍ 82,000 കാര്‍ഡുകളും വില്‍പ്പന നടത്തിയെന്നും അഞ്ചുലക്ഷം കാര്‍ഡുകള്‍കൂടി ഉടന്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.