Share this Article
News Malayalam 24x7
പത്തനംതിട്ടയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
വെബ് ടീം
posted on 05-05-2025
1 min read
police-register-case-against-student-who-appeared-for-neet-exam-with-fake-certificate-in-pathanamthitta

പത്തനംതിട്ടയിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ പരീക്ഷയുടെ സെന്റർ ഒബ്സർവർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories