Share the Article
News Malayalam 24x7
Idukki
Munnar Gap Road: Illegal Access Reported Again
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും നിയമവിരുദ്ധ യാത്ര ഇടുക്കി മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും നിയമവിരുദ്ധ യാത്ര. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ നിയമവിരുദ്ധ യാത്ര നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു. കുട്ടികളെയടക്കം വാഹനങ്ങളില്‍ അപകടകരമാംവിധം ഇരുത്തിയുള്ള യാത്രക്കും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ മടികാണിക്കാറില്ല. കാറിന്റെ ജനാലകളില്‍ ഇരുന്ന് വിനോദസഞ്ചാരികളുടെ യാത്ര ഇന്നും തുടര്‍ന്നു. കര്‍ണ്ണാടക രജിസ്ട്രേഷന്‍ വാഹനത്തിലായിരുന്നു വിനോദ സഞ്ചാരികളുടെ ഇന്നത്തെ യാത്ര.
1 min read
View All
Other News