Share this Article
News Malayalam 24x7
മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു'; യുവതിയും നാലുവയസുള്ള മകനും മരിച്ച നിലയില്‍
വെബ് ടീം
posted on 20-11-2025
1 min read
renjini

തൊടുപുഴ: ഇടുക്കിയില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. 30കാരിയായ പെരുമ്പള്ളികുന്നേല്‍ രഞ്ജിനി, നാലുവയസുകാരനായ ആദിത്യന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories