തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന്‍ കടവില്‍ പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തില്‍നിന്ന് ആറ്റില്‍ ചാടിയത് പരിഭ്രാന്തിക്കിടയാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
ഒറ്റശേഖരമംഗലം സ്വദേശിയായ പെണ്‍കുട്ടിയാണ് രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ പാലത്തില്‍നിന്ന് ആറ്റിലേക്കു ചാടിയത്.