Share this Article
Union Budget
ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസ്
വെബ് ടീം
7 hours 39 Minutes Ago
1 min read
cholera

ആലപ്പുഴയിൽ ഒരാൾക്ക് കോളറ ബാധ. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശർദിയെയുമുണ്ടായതിനെ തുടർന്ന് തലവടി സ്വദേശിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിയുന്നത്. രോ​ഗിയുടെ വീടിന്റെ സമീപത്തെ വീടുകളിൽ നിന്ന് ആരോ​ഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories