Share this Article
News Malayalam 24x7
കണ്ണൂരില്‍ പിണറായി വിജയന്റെ റോഡ് ഷോ നാളെ; ടി കെ ഗോവിന്ദന്റെ മരുമകൾ ടി കെ സുലേഖ പ്രകടനത്തിന്റെ മുൻനിരയിലുണ്ടാകും
വെബ് ടീം
posted on 16-03-2026
1 min read
PINARAYI VIJAYAN

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ടി കെ ഗോവിന്ദന്റെ മരുമകൾ ടി കെ സുലേഖ പ്രകടനത്തിന്റെ മുൻനിരയിലുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചത്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇക്കുറിയും ധർമ്മടത്ത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നത്.2021-ൽ 95522 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories