Share this Article
News Malayalam 24x7
കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 27-12-2025
1 min read
salih

കാസർഗോഡ്:  ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നെന്നാണു വിവരം. രാവിലെ 10.15 നാണ് സംഭവം. കാസർഗോഡ് ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories