മലപ്പുറം: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്.
ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം. സ്കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് വച്ചാണ് അപകടമുണ്ടായത്.16 വര്‍ഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു സുജാത. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.