Share this Article
KERALAVISION TELEVISION AWARDS 2025
ബസ് ഓടിച്ച് സാന്തോക്ലോസ്; യാത്രക്കാർക്ക് ഹാപ്പി ക്രിസ്മസ്
santa claus driving the bus; Merry Christmas to passengers


ക്രിസ്‌തുമസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ നാടെങ്ങും വ്യത്യസ്ഥമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്..അത്തരത്തില്‍  വ്യത്യസ്ഥമായ ഒരു ക്രിസ്തുമസ് ആഘോഷമാണ് തൃശ്ശൂരില്‍ അരങ്ങേറിയത്.കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍റിലാണ് സംഭവം.തൃശൂർ - കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന 'ചീനിക്കാസ്' ബസില്‍ കയറിയ യാത്രക്കാര്‍ ഡ്രെെവറെ കണ്ട്  ഞെട്ടി..ഡ്രെെവിംങ്ങ് സീറ്റില്‍ ഇരിക്കുന്നത് 

വെള്ള താടിയും ചുവപ്പൻ വേഷവുമൊക്കെയായി ഒരു ക്രിസ്തുമസ് പാപ്പ. ബസിന്‍റെ ഡ്രെെവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷിജിത്താണ് ക്രിസ്തുമസ് പാപ്പയായി യാത്രക്കാരെ അമ്പരപ്പിച്ചത്.വര്‍ണബലൂണുകളും, നക്ഷത്രങ്ങളുമായി  ബസും അലങ്കരിച്ചിരുന്നു..മൊത്തത്തില്‍ യാത്രക്കാര്‍ക്ക് സമ്മാനിച്ചത് ഒരു കളര്‍ ഫുള്‍ ക്രിസ്മസ് ആഘോഷം.ആഘോഷത്തിന്‍റെ ഭാഗമായി ബസില്‍  കേക്ക് മുറിക്കലും നടന്നു.   

ഒരു ദിവസത്തെ ശമ്പളം മാറ്റിവെച്ചാണ് യാത്രക്കാര്‍ക്കായി ഈ വെറെെറ്റി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചതെന്ന്  ഷിജിത്ത് പറഞ്ഞു.അക്ഷരാത്ഥത്തില്‍ തിരക്കേറിയ പാതയിലെ ചലിക്കുന്ന ഒരു പുൽക്കൂടായി ബസ് മാറി. ഇതുവരെയില്ലാത്ത ഒരു ക്രിസ്തുമസ് യാത്ര അനുഭവച്ചതില്‍ യാത്രക്കാരും ഹാപ്പി..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories