Share this Article
News Malayalam 24x7
പതിനാലുകാരിയെ വീട്ടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
A fourteen-year-old girl was found dead inside the house

കൊല്ലം ചിതറയില്‍ പതിനാലുകാരിയെ വീട്ടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാക്കുന്ന് സ്വദേശി പൂജ പ്രസാദാണ് മരിച്ചത്. പഠിക്കാനായി മുറിയില്‍ കയറിയ മകള്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരം കടയ്ക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories