കോഴിക്കോട് ഫാറൂക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് ചന്ത സ്ക്കൂളിലെ ശുചിമുറിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതിയെ കണ്ടെത്തിയത്.അസം സ്വദേശിയായ പ്രസൻജിത്ത് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ ഓടിപ്പോവുകയായിരുന്നു.സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന കേസിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.