മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ ലോറിയ്ക്കുള്ളില്‍ ക്ലീനര്‍ മുസ്തഫയുള്ളതായി രക്ഷാപ്രവർത്തകർ. അപകടം നടന്ന് ആറര മണിക്കൂർ സമയത്തിന് ശേഷമാണ് ലോറിയും ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ക്ലീനറും എവിടെയെന്ന് കണ്ടെത്താനായത്. ക്രെയിനിന്റെ സഹായത്തോടെ ലോറി ഭാഗികമായി ഉയര്‍ത്തി. 65 അടിയോളം താഴ്ചയുള്ള കുളത്തിലാണ് ലോറി വീണത്. മുസ്തഫയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഡ്രൈവര്‍ ജാഫറിനെ മുമ്പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു.