Share this Article
News Malayalam 24x7
മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു; ഒരാള്‍ മരിച്ചു, ഒരാള്‍ ഗുരുതര പരിക്കുമായി ആശുപത്രിയിൽ
വെബ് ടീം
posted on 17-10-2025
12 min read
meenu

കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം.


അതേ സമയം രണ്ട് പെൺകുട്ടികളും സംരക്ഷണ വേലി കടന്ന് കുറച്ചധികം ദൂരം വരുന്ന വീഡിയോ പുറത്ത് വന്നു. കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് ദൃക്‌സാക്ഷി പറയുന്നത് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories