പത്തനംതിട്ട ചരൽക്കുന്നിൽ ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് യുവദമ്പതികളുടെ ക്രൂരപീഡനം. ചരൽക്കുന്ന് സ്വദേശികളായ ജയേഷ്,ഭാര്യ രശ്മി എന്നിവരെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹണി ട്രാപ്പിൽ കുടുക്കിയ രണ്ടു യുവാക്കളെ ജയേഷും രശ്മിയും ചേർന്ന് കെട്ടിത്തൂക്കിയിട്ട ശേഷം മർദിച്ചു. തുടർന്ന് ജനനേന്ദ്രീയത്തിൽ സ്റ്റെപ്ലർ പിൻ അടിക്കുകയും ചെയ്തു. യുവാക്കളുടെ പക്കലുണ്ടായിരുന്ന പണവും പ്രതികൾ തട്ടിയെടുത്തു. ഇരുവരും സൈക്കോ മനോനിലയുളളവരെന്ന് പൊലീസ് അറിയിച്ചു.