Share this Article
News Malayalam 24x7
ഓഫീസില്‍ കുളിച്ച് പ്രതിഷേധം; കുടിവെള്ളം മുടങ്ങിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പര്‍
Bathing in the office protest; Panchayat member with a separate protest against drinking water supply

കുടിവെള്ളം മുടങ്ങിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പര്‍.  കൊല്ലം വിളക്കുടി പഞ്ചായത്തില്‍ യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡില്‍ കുടിവെള്ളം വിതരണം ചെയ്യാത്തതിനെതിരെയാണ് പഞ്ചായത്തംഗം പഞ്ചായത്ത് ഓഫീസില്‍ കുളിച്ച് പ്രതിഷേധിച്ചത്.

യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പേപ്പര്‍മില്‍ വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷിബുദ്ദീന്‍ ആണ് വിളക്കുടി പഞ്ചായത്ത് ഓഫീസില്‍ എത്തി കുളിച്ചു പ്രതിഷേധിച്ചത്. 

വിളക്കുടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ ക്രമക്കേടുകള്‍ നടത്തി യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നുവെന്നാണ് യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിക്കുന്നത്. 

കാഞ്ഞിരമല പോലെ ഉയര്‍ന്ന പ്രദേശമുള്ള തന്റെ വാര്‍ഡില്‍  ദിവസങ്ങളായി ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും നിരവധിതവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടി ആകാത്തതിനെ തുടര്‍ന്നാണ് ഷിജു തന്റെ വാര്‍ഡിലെ ജനങ്ങളോടൊപ്പം എത്തി വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.          

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories