Share this Article
KERALAVISION TELEVISION AWARDS 2025
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്; കണ്ടെത്തിയത് ശുചിമുറിയിൽ
വെബ് ടീം
posted on 19-11-2024
1 min read
JEYCI

കൊച്ചി: കൂനംതൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെയ്‌സിയുടെ കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജെയ്‌സിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഇത് കവര്‍ച്ച ചെയ്യപ്പെട്ടതാണോ എന്നു പൊലീസിനു സംശയമുണ്ട്. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സജീവമായിരുന്നു ജെയ്‌സി ഏബ്രഹാം. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories