ആറുമാസമായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയിട്ടും അധികൃതർ മാത്രം കണ്ടിട്ടില്ല.. ജില്ലാ കളക്ടർ തുടങ്ങി സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നവർ ഉൾപ്പെടെ യാത്ര ചെയ്യുന്ന തൃശ്ശൂർ - കാഞ്ഞാണി പാതയിലെ ഔട്ട് പോസ്റ്റിലാണ് സംഭവം. അധികൃതർ കണ്ട ഭാവം നടിക്കാതെ ആയതോടെ ഒഴുകിപ്പോകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്..
കടുത്ത വേനൽ അനുഭവപ്പെട്ട ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അടക്കം പൈപ്പ് പൊട്ടി ഓടയിലൂടെ വെള്ളം ഒഴുകിപ്പോയി. പല കുറി പൊതുപ്രവർത്തകരടക്കം പരാതി നൽകി.. ഒരു നടപടിയും ഉണ്ടായില്ല. പിഡബ്ല്യുഡി റോഡ് ആയതിനാൽ പ്രത്യേക അനുമതി വാങ്ങണമെന്നും അതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
കുടിവെള്ളം പാഴായിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ ആണ് കോൺഗ്രസിന്റെ തീരുമാനം.