കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു. കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻഷിൽ, ഫാത്തിമ ദമ്പതികളുടെ മകൻ മർവാൻ ആണ് മരിച്ചത്. അടുത്ത വീട്ടിലേക്ക് കളിക്കാൻ പോയപ്പോഴാണ് അപകടം . തേപ്പ് കഴിഞ്ഞ സെപ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചു വെച്ചിരുന്നു.