വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ നടക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടു നിൽക്കും. അതേസമയം, തുറമുഖം നിർമാണവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഈ ഘട്ടത്തിലും ആളി കത്തുകയാണ്.