Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂരിൽ 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരൻ പിടിയിൽ
A 63-year-old man was arrested for sexually assaulting a 13-year-old girl in Thrissur

തൃശ്ശൂരിൽ  13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരൻ പിടിയിൽ.. കുന്നംകുളം കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി  ഉമ്മറിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തോളമായി പ്രതി പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം അശ്ലീല ചുവയിൽ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു.  വീട്ടുകാർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories