കോഴിക്കോട് തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട മെഡിക്കൽ കോളേജ് പി എം എ സ് വൈ ബ്ലോക്കിലെ സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ഉടൻ തുറക്കുമെന്ന് അധികൃതർ. രണ്ടുതവണ തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കും.
പി എo എസ് എസ് വൈ കെട്ടിടം സമുച്ചയത്തിലെ ചോർച്ച ഇനിയും പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. ആദ്യ തീപിടുത്തത്തിൽ നശിച്ച എം ആർ ഐ, യു പി എസ് റൂം പ്രവൃത്തി പൂർത്തീകരിച് പത്തിന് ഫിലിപ്സ് കമ്പനി മെഡിക്കൽ കോളേജിന് കൈമാറും. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പി എം എസ് എസ് വൈ ബ്ലോക്കിൽ 19 തിയേറ്ററുകൾ ഉണ്ട് ഇവയുടെ പരിശോധനയും പൂർത്തിയായിട്ടുണ്ട്.
ഡൽഹിയിൽ നിന്നെത്തിയ വിദഗ്ധസംഘമാണ് തിയേറ്ററുകൾ പരിശോധിക്കുന്നത് തിയേറ്ററിലേക്കുള്ള ഉപകരണങ്ങൾ ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചത്. കെട്ടിടത്തിലെ മറ്റ് ഭാഗങ്ങളുടെ ഇലക്ട്രിക്കൽ സുരക്ഷാ പരിശോധനയും പൂർത്തിയായി വരുന്നുണ്ട്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ ബയോമെഡിക്കൽ എൻജിനീയറിങ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവരടങ്ങുന്ന സംഘം സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്കായിരിക്കും നൽകുക. മെയ് രണ്ടിനാണ് പിഎംഎസ് എസ് വൈ ബ്ലോക്കിൽ ആദ്യത്തെ തീപിടുത്തം ഉണ്ടായത്.