Share this Article
KERALAVISION TELEVISION AWARDS 2025
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 54 വര്‍ഷം തടവ്

Accused gets 54 years in prison for molesting a minor girl

കാസര്‍കോഡ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 54 വര്‍ഷം തടവ് വിധിച്ച് കോടതി. ചിറ്റാരിക്കല്‍  സ്വദേശി ആന്റോ ചാക്കോച്ചനെയാണ് ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം.

കടുമേനി പാട്ടേങ്ങാനം സ്വദേശി ആന്റോ ചാക്കോച്ചനെയാണ് ഹോസ്ദുര്‍ഗ്ഗ് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 54 വര്‍ഷം തടവും,1,40,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവ് അനുഭവിക്കണം. 28കാരനായ പ്രതി 2019

ജൂലൈയിലും സെപ്റ്റംബറിലും വിവിധ ഘട്ടങ്ങളിലായി പ്രതിയുടെ കാറിലും, പെണ്‍കുട്ടിയുടെ വീട്ടിലും വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഢന വിവരം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ചിറ്റാരിക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി നാടുവിടുകയായിരുന്നു. നേപ്പാളിലെത്തിയ പ്രതി അനുപ് മേനോന്‍ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തി വരുന്നതിനിടെ പുതിയ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാനായി  മുംബൈയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories