Share this Article
News Malayalam 24x7
ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

The husband beat up the policemen who came to investigate the wife's complaint

ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. തുരുവനന്തപുരം ആര്യന്‍കോട് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരെയാണ് ഭര്‍ത്താവ് ഒറ്റശേഖരമംഗലം സ്വദേശി സുജിന്‍ ആക്രമിച്ചത്. വസ്ത്രങ്ങള്‍ തീയിട്ടു നശിപ്പിച്ച ഭര്‍ത്താ വ് നിരന്തരം മര്‍ദ്ദിക്കുന്നു എന്ന് കാണിച്ചാണ് ഭാര്യ വത്സല ആര്യന്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണിലൂടെ പോലീസ് സുജിനെ സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. വത്സല ഭര്‍ത്തവിന്റെ മര്‍ദ്ദനത്തെ ഭയന്നു വീട്ടില്‍ പോകാതെ സ്റ്റേഷനില്‍ തന്നെ നിന്നതിനെ തുടര്‍ന്നാണ് സിപിഒ മാരായ ഗിരീഷ് കുമാര്‍, അഭയദേവ്, അനില്‍കുമാര്‍ എന്നിവര്‍ പരാതി അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയത്. 

ഈ സമയം ഭര്‍ത്താവ് സുജിന്‍ പൊലീസുകാരെ ചവിട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയും ആയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് പൈപ്പ് കൊണ്ട് നെഞ്ചില്‍ കുത്തേറ്റു. ഇതിനിടെ പോലീസുകാരെ വെട്ടിച്ച്  ഓടി രെക്ഷപെടുന്നതിനിടെ നിലത്തു വീണ് പരിക്കേറ്റ സുജിനെ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ കാട്ടാക്കട ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories