Share this Article
News Malayalam 24x7
ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
A man died in an accident when a minilorry rammed into a lorry

തൃശൂര്‍ നടത്തറയില്‍ ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.. ഗുരുതര പരിക്കേറ്റ  ക്ലീനര്‍ ജാര്‍ഘണ്ഡ് സ്വദേശി  22 വയസ്സുള്ള ജാജിവാന്‍ ബുഹിയാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

നാമയ്ക്കലില്‍ നിന്നും മുട്ടയുമായി വന്നിരുന്ന മിനി ലോറി  റോഡരികില്‍ പാര്‍ക്ക് ചെയ്ത കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി ഏറെ പാടുപെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍  ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories