Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
Young Man Found Dead in Munnar,

ഇടുക്കി മൂന്നാറിൽ യുവാവിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണം കൊലപാതകമാണെന്ന സൂചന ലഭിച്ച തിനെത്തുടർന്ന് അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മൂന്നാർ ന്യൂനഗർ സ്വദേശി സൂര്യ ആണു മരിച്ചത്.

നിർമാണക്കരാറുകാരന്റെ സഹായിയായിരുന്നു മരിച്ച സൂര്യ . കഴിഞ്ഞ ദിവസം  രാവിലെ ജോലിക്കു ചെല്ലാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു വീടിൻ്റെ വശത്തുള്ള മുറിയിൽ നിലത്ത് സുര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവും സഹോദരനുമാണ് അടുത്തവീട്ടിൽ താമസിച്ചിരുന്നത്.യുവാവ് തൂങ്ങിമരിച്ചുവെന്നാണു ബന്ധുക്കൾ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.

യുവാവിന്റെ കഴുത്തിൽ മുറിഞ്ഞ പാടുകളുണ്ട്. സംഘർഷം നടന്നതിന്റെ സൂചനകളുണ്ടായിരുന്നെന്നും നിലത്ത് രക്തക്കറകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.മരണം കൊലപാതകമാണെന്ന സൂചന ലഭിച്ച തിനെത്തുടർന്ന് അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടൊണ്ട്.മൂന്നാർ സിഐ രാജൻ കെ അരമനയുടെ നേതൃത്തത്തിൽ എസ്ഐ അജേഷ് കെ. ജോൺ, ഫൊറൻസിക് വിദ ഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories