Share this Article
മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം; കാലില്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു
വെബ് ടീം
posted on 08-08-2025
1 min read
3RD

കൊല്ലം: മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു.തേവലക്കരയിൽ ആണ് സംഭവം. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി വികൃതി കാണിച്ചതിനാണ് രണ്ടാനച്ഛന്റെ ക്രൂരത.കുട്ടിയുടെ സഹോദരന്‍ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തതെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories