Share this Article
News Malayalam 24x7
തൃശ്ശൂരിൽ ആദ്യപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, രാജൻ പല്ലനും ജോസഫ് ടാജറ്റും ആദ്യപട്ടികയിലില്ല
വെബ് ടീം
posted on 11-11-2025
1 min read
congress

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജില്ലാപഞ്ചായത്തിലെയും കോർപറേഷനിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചത്. സിപിഎമ്മും ബിജെപിയുമൊക്കെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവർ പട്ടിക പുറത്തിറക്കി. ജില്ലാപഞ്ചായത്തിലെ ആകെയുള്ള 29 സീറ്റുകളിൽ 13 സീറ്റുകളിലേക്കും കോർപറേഷൻ്റെ ആകെ 56 സീറ്റുകളിൽ 24 സീറ്റുകളിലേക്കുമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.കോർപറേഷനിലെ 24 സ്ഥാനാർഥികളിൽ 12 പേർ പുതുമുഖങ്ങളാണ്. ജില്ലാപഞ്ചായത്തിലെ 13 പേരിൽ ആറുപേരും പുതുമുഖങ്ങളാണ്. നിലവിൽ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കാത്തവരാണ് നിലവിൽ പട്ടികയിൽ ഇടംനേടിയ എല്ലാവരും.കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയൽ, എ. പ്രസാദ് എന്നിവർ കോർപറേഷനിലെ ആദ്യപട്ടികയിൽത്തന്നെയുണ്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരും സ്ഥാനാർഥികളാണ്. പ്രതിപക്ഷനേതാവ് രാജൻ പല്ലൻ നിലവിൽ പട്ടികയിലില്ല. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ കുക്ഷിനേതാവായ ജോസഫ് ടാജറ്റും ആദ്യ പട്ടികയിലില്ല. ഡിസിസി പ്രസിഡന്റ് ആയതിനാൽ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാനാണ് സാധ്യത.ശ്രീകുമാർ മങ്ങാട്ട് (പൂങ്കുന്നം), ജോൺ ഡാനിയൽ (പാട്ടുരായ്ക്കൽ), ശാരി കിഷോർകുമാർ (പെരിങ്ങാവ്), എം.സി. ഗ്രേസി (രാമവർമപുരം), ഷിബു പൊറത്തൂർ (കുറ്റുമുക്ക്), ബീനാ സെബാസ്റ്റ്യൻ (വില്ലടം), അഡ്വ. വില്ലി ജിജോ (ചേറൂർ), അഡ്വ. സുബി ബാബു (ഗാന്ധിനഗർ), ശ്യാമളാ മുരളീധരൻ (മുക്കാട്ടുകര), എം.യു. മൂത്തു (മണ്ണുത്തി), കെ. ഗോപാലകൃഷ്ണൻ (ഒല്ലൂക്കര), ഹരീഷ് മോഹൻ (കുട്ടനെല്ലൂർ), രശ്മി ഉണ്ണികൃഷ്ണൻ (എടക്കുന്നി), മോളി ഫ്രാൻസിസ് (തൈക്കാട്ടുശ്ശേരി), ബിന്ദു ജോജു (ചിയ്യാരം), അഡ്വ. സുനിതാമേനോൻ (തിരുവമ്പാടി), കെ. ഗിരീഷ്കുമാർ (കോ ട്ടപ്പുറം), സി.എം. അമ്പിളി (കൂർക്കഞ്ചേരി), ഷിനാ ചന്ദ്രൻ (പനമുക്ക്), ലാലി ജെയിംസ് (ലാലൂർ), ലീനാ പ്രഹ്ലാനന്ദൻ (കാനാട്ടുകര), വത്സല ബാബുരാജ് (അയ്യന്തോൾ), എ. പ്രസാദ് (സിവിൽ സ്റ്റേഷൻ), മേഫി ഡെൽസൺ (പുതൂർക്കര). 

പഞ്ചായത്ത് സ്ഥാനാർത്ഥികൾ 

മണികണ്ഠൻ കാട്ടകാമ്പാൽ (കാട്ടകാമ്പാൽ), റീനാ വർഗീസ് (എരുമപ്പെട്ടി), മായാ ഉദയൻ (വള്ളത്തോൾ നഗർ). പി.എം. അനീഷ് (തിരുവില്വാമല), താരാ ഉണ്ണികൃഷ്ണൻ (ചേലക്കര). ഷിജാ ആൻ്റോ (ആമ്പല്ലൂർ), കാവ്യാ രഞ്ജിത് (ആളൂർ), ഷിലാ ഹരിദാസ് (പറപ്പൂക്കര), അനിൽ പുളിക്കൽ (തൃപ്ര യാർ), സി.കെ. വിനോദ് (ചേർപ്പ്), ഷൈജു സായ്റാം (താന്ന്യം), അഡ്വ. റിയാ പോൾ (അന്തിക്കാട്), അഡ്വ. എ.ടി. നേന (തളിക്കുളം).
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories