തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു.
ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്ഐആർ.
മുൻ MLAയെക്കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് ഒരു മാസം മുമ്പ് നല്കിയ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പൊലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരി പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്.ഇരുവരും 30 ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മലയാളം സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുളള ജൂറി അംഗങ്ങളാണ്.
അതേസമയം ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും മാപ്പ് പറയാന്‍ തയാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.